തിരുവനന്തപുരം: അഞ്ച് വർഷത്തിനകം ദേശീയ തൊഴിലുറപ്പ് പദ്ധതി നിറുത്താനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവർത്തകർ (എൻ.ആർ.ഇ.ജി തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി) നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യം കുറയ്ക്കാൻ നടപ്പിലാക്കിയ തൊഴിലുറപ്പ് നിയമത്തിന് തൊഴിൽ ദിനങ്ങളടക്കം കുറച്ച് അന്ത്യം കുറിക്കുന്ന നടപടികളാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വേതനം 310ൽ നിന്ന് 600 ആക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, പണിയായുധങ്ങൾക്ക് നൽകിയിരുന്ന 5 രൂപ വാടക പുനഃസ്ഥാപിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. എൻ.ആർ.ഇ.ജി ജില്ലാ പ്രസിഡന്റ് ഷൈലജ ബീഗം അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ജില്ലാ സെക്രട്ടറി സി. അജയകുമാർ, സംസ്ഥാന സെക്രട്ടറി രാജേന്ദ്രകുമാർ, സംസ്ഥാന കമ്മിറ്റി അംഗം മടവൂർ അനിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |