തിരുവനന്തുരം: ജനങ്ങൾ എൽ.ഡി.എഫിന് വോട്ടിട്ടത് മുഖങ്ങൾ ഓർത്തല്ലെന്ന് സി.പി.എം പി.ബി അംഗം എം.എ. ബേബി പറഞ്ഞു. കെ.കെ. ശൈലജയെ ഒഴിവാക്കിയതിനോടുള്ള വിമർശനങ്ങളിലാണ് പ്രതികരണം. പ്രളയത്തിലും കൊവിഡിലും സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ജനം അംഗീകരിച്ചത്. സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് മന്ത്രിമാരുടെ പട്ടിക അംഗീകരിച്ചത്. ശൈലജയെപ്പോലെ പ്രാഗല്ഭ്യമുള്ളയാൾ ആരോഗ്യ മന്ത്രിയാകും. ബോധപൂർവം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സി.പി.എം. ഈ സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം.എ. ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |