ശബരിമല : പമ്പാനദിയിൽ നിറഞ്ഞ ദീപപ്രഭയിൽ പമ്പവിളക്ക് ഭക്തിസാന്ദ്രമായി. പമ്പസദ്യയുടെ ഭാഗമായി എത്തിയ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളും മറ്റ് ഭക്തസംഘങ്ങളുമാണ് പമ്പവിളക്ക് ഒരുക്കാൻ നേതൃത്വം നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്കാരിക സംഘടനയായ തിടമ്പും അൻപതിനായിരത്തോളം ദീപങ്ങൾ തെളിയിച്ചു. ഇന്നലെ സന്ധ്യയോടെയായിരുന്നു പമ്പവിളക്ക്. ഇൗറ്റയിൽ നിർമ്മിച്ച വിളക്കുമാടങ്ങളിൽ മൺചെരാതുകൾ കത്തിച്ച് "അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം" എന്ന് ആടിപ്പാടി ഭക്തർ ഇവ പമ്പാനദിയിൽ ഒഴുക്കി.
പമ്പ ഗണപതികോവിലിന് മുന്നിൽ ദീപം തെളിച്ച് എ. ഡി. എം അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. തിടമ്പിന്റെ സ്ഥാപക പ്രസിഡന്റ് ഷാജി ശർമ്മ പങ്കെടുത്തു. തിടമ്പിന്റെ ആർട്ട് ഡയറക്ടർ രാംകുമാറിന്റെ നേതൃത്വത്തിലാണ് നൂറ് കണക്കിന് വിളക്കുകാലുകൾ എത്തിച്ചത്. ആചാരപ്പെരുമയിൽ സമൃദ്ധമായ വിഭവങ്ങൾ ഒരുക്കി നേരത്തെ പമ്പസദ്യയും നടന്നു. നൂറുകണക്കിന് ഭക്തർ സദ്യയുണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |