തിരുവനന്തപുരം: മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും അതിൽ പങ്കെടുത്തവരെ ഔദ്യോഗിക പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിന് ന്യായീകരണമില്ലെന്നും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറും ചരിത്ര പണ്ഡിതനുമായ ഡോ. കെ.കെ.എൻ. കുറുപ്പ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ പോസ്റ്ററിൽ നെഹ്റുവിനെ ഒഴിവാക്കിയ ചരിത്ര കൗൺസിലിന്റെ നടപടിയും ഇതിന് സമാനമാണ്. ചരിത്രം തിരുത്താൻ സർക്കാരിന് അധികാരമില്ലെന്നും അതിനുള്ള അവകാശം ചരിത്രകാരന്മാർക്കാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ "മലബാർ സമര പോരാളികൾ ജ്വലിക്കുന്ന രക്തസാക്ഷികൾ" എന്ന വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |