തിരുവനന്തപുരം: മലയാളം സർവകലാശാലയുടെ ദർശനരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മലയാളത്തിന്റെ വൈജ്ഞാനിക പദവി ഉറപ്പുവരുത്തുന്നതിനും സർവകലാശാലയെ ബഹുജന വിദ്യാഭ്യാസത്തിനുള്ള കേന്ദ്രമായി ഉയർത്താനുമുള്ള നിർദ്ദേശങ്ങൾ ഇതിലുണ്ട്. ശൈലീപുസ്തക നിർമാണം, പദകോശ നിർമാണം, വിജ്ഞാനകോശ നിർമാണം, പരിഭാഷകളും മൗലിക ഗ്രന്ഥങ്ങളും നിർമിക്കൽ, ഓൺലൈൻ കോഴ്സുകൾ, ഡിജിറ്റൽ മാനവിക വിഷയ പഠന കേന്ദ്രം ആരംഭിക്കൽ തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്. ഗണിതശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ കോഴ്സ് ആരംഭിക്കാനും പുരാരേഖ വിജ്ഞാനീയം (എപ്പിഗ്രാഫി) പ്രത്യേക കോഴ്സായി പഠിപ്പിക്കാനുമുള്ള അനുമതിയും സർവകലാശാല തേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |