SignIn
Kerala Kaumudi Online
Friday, 19 April 2024 3.26 AM IST

മലേഷ്യയിൽ തൂക്കു പാർലമെന്റ്

malaysia-

ക്വാലാലംപ്പൂർ: മലേഷ്യയിൽ ഭരണമുന്നണിയിലെ തമ്മിലടിയും അഴിമതി ആരോപണങ്ങളും കാരണം പ്രധാനമന്ത്രി ഇസ്‌മയിൽ സാബ്രി യാക്കോബ് കഴിഞ്ഞ മാസം പാർലമെന്റ് പിരിച്ചുവിട്ടതിനെ തുടർന്ന് ശനിയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. 222 അംഗ പാർലമെന്റിൽ ഭൂരിപക്ഷമായ 112 സീറ്റ് നേടാൻ ഒരു പാർട്ടിക്കോ സഖ്യത്തിനോ കഴിഞ്ഞില്ല. ഇതോടെ മലേഷ്യൻ രാഷ്ട്രീയത്തിൽ അനിശ്ചിതത്വം രൂക്ഷമായി.നാല് വർഷത്തിനിടെ നാലാമത്തെ പ്രധാനമന്ത്രിയാണ് ഇത്തവണ വരുന്നത്.

പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിമിന്റെ സഖ്യമായ ' പകതൻ ഹരാപൻ' 81 സീറ്റുമായി മുന്നിലെത്തിയപ്പോൾ മുൻ പ്രധാനമന്ത്രി മുഹിയിദ്ദീൻ യാസിന്റെ ' 'പെരികതൻ നാഷണൽ' സഖ്യം 73 സീറ്റ് നേടി. പ്രധാനമന്ത്രി ഇസ്‌മയിൽ സാബ്രി യാക്കോബിന്റെ ഭരണമുന്നണിയായ 'ബാരിസാൻ നാഷണൽ' വെറും 30 സീറ്റിൽ ഒതുങ്ങി. മുന്നണിയിലെ പ്രധാന കക്ഷിയായ സാബ്രിയുടെ യുണൈറ്റഡ് മലയ്‌സ് നാഷണൽ ഓർഗനൈസേഷന് വൻ തിരിച്ചടിയേറ്റു. അറുപത് വർഷം മുമ്പ് മലേഷ്യ സ്വാതന്ത്യം നേടിയതു മുതൽ ദേശീയ രാഷ്‌ട്രീയത്തിലെ പ്രമുഖ മുന്നണിയാണ് തക‌ർന്നടിഞ്ഞത്.
സർക്കാരുണ്ടാക്കാനുള്ള പിന്തുണയുണ്ടെന്ന് അൻവർ ഇബ്രാഹിമും മുഹിയിദ്ദീൻ യാസിനും അവകാശപ്പെട്ടു. തന്റെ പിന്തുണ വ്യക്തമാക്കി മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുള്ളയ്‌ക്ക് കത്ത് നൽകുമെന്ന് അൻവർ പറഞ്ഞു. ഇരുവരും വിവിധ കക്ഷികളുമായി കൂടിയാലോചന തുടങ്ങി. അൻവറിനാണ് സാദ്ധ്യതയെന്ന് റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന് 31 പേരുടെ പിന്തുണ കൂടി വേണം. മകൾ നുറുൾ ഇസാ അൻവർ തോറ്റത് അൻവറിന് തിരിച്ചടിയായി.

അൻവർ ഇബ്രാഹിമുമായി കൈകോർക്കുമെന്ന വാർത്ത മുഹ്‌യിദ്ദീൻ യാസിൻ തള്ളി. പ്രധാനമന്ത്രി ഇസ്‌മയിൽ സാബ്രിയുടെ ഭരണ മുന്നണിയിൽ യാസിന്റെ പെരികതൻ നാഷണൽ സഖ്യകക്ഷിയായിരുന്നു. അൻവർ പ്രധാനമന്ത്രിയാകുന്നത് തടയാൻ ഇരുവരും വീണ്ടും ഒന്നിച്ചേക്കാം. അപ്പോൾ 103 സീറ്റാവും. ഒൻപത് സീറ്റ് കൂടി വേണം ഭൂരിപക്ഷത്തിന്.

 തകർന്നടിഞ്ഞ് മഹാതിർ മുഹമ്മദ്

രണ്ട് ടേമിലായി 24 വർഷം പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച മഹാതിർ മുഹമ്മദിന് ( 97)​ ഇത്തവണ കെട്ടിവച്ച കാശ് പോയി. ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. 53 വർഷമായി പരാജയമറിഞ്ഞിട്ടില്ല. 2018ൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയെന്ന ഗിന്നസ് റെക്കോഡ്. മലേഷ്യയെ ലോകത്തെ പ്രമുഖ കയറ്റുമതി രാഷ്ട്രമാക്കി. ഇത്തവണ തോറ്റാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

ഉയിർത്തെഴുന്നേറ്റ് അൻവർ ഇബ്രാഹിം

25 വർഷം നീണ്ട രാഷ്‌ട്രീയ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ. മഹാതിർ മന്ത്രിസഭയിൽ ധനമന്ത്രി,​ ഉപപ്രധാനമന്ത്രി. 1998ൽ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന്റെ പേരിൽ പുറത്താക്കി. ഇതേ കുറ്റത്തിന് രണ്ട് തവണ ജയിൽ ശിക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAYSIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.