ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഏറ്റവും പ്രാധാന്യത്തോടെ നിർവഹിച്ചിരിക്കേണ്ട മൂന്ന് കടമകളുണ്ട്. ആദ്യത്തേത് ബുദ്ധിയോടും, രണ്ടാമത്തേത് ഹൃദയത്തോടും, മൂന്നാമത്തേത് ശരീരത്തോടുമുള്ള കടമ. ഇവ മൂന്നും ഏറ്റവും ഭംഗിയായി നിർവഹിച്ചു പോരുന്ന വ്യക്തിയാണ് മമ്മൂട്ടി. ബുദ്ധി എന്ന കടമയെ ഭംഗിയായി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്ര വലിയ താരമായും, ഇത്രയധികം ചിത്രങ്ങളുടെ ഭാഗമായും പ്രവർത്തിക്കാൻ സാധിക്കുന്നത്. സമൂഹ ജീവികളോടും കുടുംബത്തോടും കഷ്ടപ്പെടുന്നവരോടുമുള്ള കരുതലാണ് ഹൃദയത്തോടുള്ള കടമ. ഏറ്റവും പെർഫക്ടായ കുടുംബജീവിതമാണ് മമ്മൂട്ടിയുടേത്. അദ്ദേഹം ധർമ്മിഷ്ഠനാണ്. എന്നാൽ അത് അറിയുന്നവർ ചുരുക്കമായിരിക്കും. ഒരു ചെറുവിരൽ മുറിഞ്ഞാൽ പോലും നെഞ്ചോട് ചേർത്ത് വച്ച് പരിചരിക്കും. ഏറെ കഷ്ടപ്പെട്ട് തന്നെയാണ് അദ്ദേഹം ആരോഗ്യസംരക്ഷണം നടത്തുന്നത്. ഇഷ്ടമുള്ള പല ഭക്ഷണങ്ങളും വേണ്ടെന്ന് വയ്ക്കുന്നു. ഈ എഴുപതാം വയസിലും അദ്ദേഹം അത്യന്തം തിളങ്ങുകയാണ്. ഇനിയുള്ള വർഷങ്ങളിലും ഇങ്ങനെ തന്നെ തിളങ്ങി നിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |