കണ്ണൂർ /കോതമംഗലം: മാനസയുടെ മൃതദേഹം കണ്ണൂരിൽ എത്തിച്ച് മടങ്ങിയ ആംബുലൻസ് മാഹിപ്പാലത്തിന് സമീപം പരിമടത്ത് അപകടത്തിൽപ്പെട്ട് രണ്ട് ഡ്രൈവർമാർക്കും പരിക്കേറ്റു. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.50ന് എതിരെ വന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിച്ചാണ് അപകടം. കോതമംഗലം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വടാട്ടുപാറ സ്വദേശി ബിറ്റു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. എമിലിന് തലയ്ക്കാണ് പരിക്ക്. അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. കാലിന് പരിക്കേറ്റ ബിറ്റുവിനെ രഖിലിന്റെ ജഡവുമായി പോയ ആംബുലൻസിൽ തിരികെ കോതമംഗലത്തെ വീട്ടിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |