തിരുവനന്തപുരം: കേരള അഡ്വഞ്ച്വർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ മനേഷ് ഭാസ്കർ (43) നിര്യാതനായി. കൊവിഡ് ബാധിച്ച് ചെന്നൈയിൽ ചികിത്സയിലായിരുന്നു. എസ്.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ് സി. ഭാസ്കരന്റെയും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ തുളസി ഭാസ്കരന്റെയും ഇളയ മകനാണ്. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്കർ സഹോദരനാണ്. ഭാര്യ: പൊന്നി. മകൻ: ആദിതേജ്.
മലബാർ ടൂറിസം കോ ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ സി.ഇ.ഒ ആയും മനേഷ് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരം ധർമ്മാലയം റോഡിലെ അക്ഷയവീട്ടിൽ (ടി.സി 25/2097) എത്തിക്കും. മനേഷ് ഭാസ്കറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |