തലശ്ശേരി: ചൊവ്വാഴ്ച രാവിലെ കർണാടക - വയനാട് അതിർത്തിയിൽ നിന്ന് അറസ്റ്റുചെയ്ത കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേന തലവൻ കർണാടക സ്വദേശി ബി.ജി. കൃഷ്ണമൂർത്തി, കബനീ ദളം ഏരിയ കമാൻഡർ സാവിത്രി എന്നിവരെ ഇന്നലെ രാവിലെ 11ന് തലശ്ശേരി ജില്ലാ കോടതിയിൽ ഹാജരാക്കി. കോടതിയിലേക്കുള്ള പ്രവേശന വഴിയിലും പരിസരങ്ങളിലും യൂണിഫോമിലും മഫ്ടിയിലും പൊലീസിനെ വിന്യസിച്ചിരുന്നു.
വാഹനത്തിൽ നിന്നിറക്കി കോടതി ഹാളിലേക്ക് പൊലീസ് വലയത്തിൽ പോവുന്നതിനിടെ കാപ്പിറ്റലിസം തുലയട്ടെ, മാവോയിസം ജയിക്കട്ടെ എന്ന് കൃഷ്ണമൂർത്തി മുദ്രാവാക്യം മുഴക്കി. വയനാട് മേഖലയിൽ കരിക്കൊട്ടക്കരിയിലെ ഉരുപ്പംപടി കോളനിയിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്ന കേസിലാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് ഡിസംബർ 9 വരെ റിമാൻഡ് ചെയ്തതോടെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |