തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ഡി.എഫ്.ഒ ധനേഷ് കുമാർ പ്രത്യേക അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി എസ്.ശ്രീജിത്തിനും വനം വകുപ്പ് മേധാവിക്കും പരാതി നൽകി.
കോടതിയിൽ ഹാജരാക്കിയപ്പോഴും കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോഴും പ്രതികൾ തന്നെയും, മേപ്പാടി റെയ്ഞ്ച് ഓഫീസറായ സമീറിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണവും തനിക്ക് സുരക്ഷയും വേണമെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് ഫ്ലെയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയായിരുന്ന ധനേഷ് കുമാർ ,വനംവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘത്തിലുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |