മഞ്ചേരി: സ്കൂട്ടറിൽ മുപ്പതിലധികം കിലോ കഞ്ചാവുമായി മഞ്ചേരി പുല്ലൂർ സ്വദേശി സുട്ടാണി എന്ന സൽമാനുൽ ഫാരിസിനെ തിരുവാലി ചെളളിത്തോട്ടിൽ വച്ച് കാളികാവ് എക്സൈസ് പിടികൂടി. മൂന്ന് പൊതികളിലായി ബൈക്കിൽ മൂന്നിടങ്ങളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മാസങ്ങളായി ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരികയാണ്. കഞ്ചാവ് മൊത്ത വിൽപ്പനക്കാരനാണ് ഫാരിസ്. ഇയാൾ മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് മഞ്ചേരിയിലെ ചില്ലറ വിൽപ്പനക്കാർക്ക് കൈമാറാനിരിക്കെയാണ് അറസ്റ്റ്. മഞ്ചേരി കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |