SignIn
Kerala Kaumudi Online
Friday, 19 April 2024 1.24 PM IST

പി. ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തിൽ

niranjana

മലപ്പുറം: മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജനയുടെ വിവാഹം ഈ മാസം 22ന് രാവിലെ 9ന് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ വൃദ്ധസദനത്തിൽ നടക്കും.

ആഡംബരങ്ങളൊന്നും ഉണ്ടാവില്ല. തിരുവനന്തപുരം പി.ടി.പി. നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. തന്റെ വിവാഹം, വൃദ്ധസദനത്തിലെ അമ്മമാരുടെ മുന്നിൽവച്ചുമതിയെന്നായിരുന്നു നിരഞ്ജനയുടെ ആഗ്രഹം. അതിനാലാണ് വിവാഹം അവിടെവച്ചുനടത്താൻ തീരുമാനിച്ചതെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ശ്രീരാമകൃഷ്ണനും കുടുംബവും വൃദ്ധസദനത്തിലെ സ്ഥിരംസന്ദർശകരാണ്. ഓണം ഉൾപ്പെടെ പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം ഇവിടത്തെ അന്തേവാസികൾക്കൊപ്പമാണ് ആഘോഷിക്കുന്നത്. ഇവിടത്തെ അമ്മമാരുമായുള്ള മാനസിക അടുപ്പമാണ് അവർക്കു മുന്നിൽ വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചത്. വൃദ്ധസദനത്തിലുള്ളവർക്കു പുറമെ കുടുംബാംഗങ്ങങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്.ആർ വിഭാഗത്തിലാണ് നിരഞ്ജന ജോലി ചെയ്യുന്നത്. തിരുവനന്തപുരത്ത് എം.ബി.എയ്ക്ക് പഠിക്കുമ്പോൾ നിരഞ്ജനയുടെ സീനിയറായിരുന്നു പെയിന്റ് ബിസിനസ് നടത്തുന്ന സംഗീത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARRIAGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.