SignIn
Kerala Kaumudi Online
Friday, 19 April 2024 8.02 AM IST

മേയ് ദിനം ഉദാത്തമായ മനുഷ്യസങ്കല്പം: മുഖ്യമന്ത്രി

may-day

തിരുവനന്തപുരം: ഉദാത്തമായ മനുഷ്യസങ്കല്പമാണ് മേയ് ദിനം പകരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേയ് ദിനസന്ദേശത്തിൽ പറഞ്ഞു.

അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്കാകണം. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ഈ സങ്കല്പം അർത്ഥപൂർണമാകൂ. വർഗീയതയും സങ്കുചിത ചിന്താഗതികളും അത്തരമൊരു ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തും. അങ്ങനെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് മേയ് ദിനാഘോഷങ്ങൾ സാർത്ഥകമാക്കാം.

ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങല തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് മേയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നതെന്നും പിണറായി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAYDAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.