കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) എം.ബി.എ അവസാനവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പത്തിൽ 8.05 ഓവറാൾ സ്കോർ നേടിയ മുഹമ്മദ് സിക്കന്തർ ഒന്നാംറാങ്ക് നേടി. ആലുവ മുപ്പത്തടം വലിയപറമ്പിൽവീട്ടിൽ സെയ്തുവിന്റെയും സൗദബീവിയുടെയും മകനാണ്. 7.63 ഓവറാൾ സ്കോർ നേടിയ സുമയ്യ ഷെറീഫ് രണ്ടാം റാങ്കും 7.59 സ്കോർ നേടിയ ഗൗരി.എം.കെ മൂന്നാം റാങ്കും നേടി. ആലപ്പുഴ വടുതല ഷെറീഫ് മൻസിൽ വി.എ. ഷെറീഫിന്റെയും എൻ.എ.സുഹറയുടെയും മകളാണ് സുമയ്യ. ഷൊർണൂർ മങ്ങാട്ടുകളത്തിൽ പി. ശിവശങ്കരന്റെയും കാർത്ത്യായനിക്കുട്ടിയുടെയും മകളാണ് ഗൗരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |