കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 2021-22 അക്കാഡമിക് വർഷത്തേക്കുള്ള അഞ്ചാംബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 100 സീറ്റുകൾക്കാണ് അനുമതി. പി.ജി സീറ്റിനുള്ള അനുമതി ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലം മെഡിക്കൽ കോളേജിൽ ഘട്ടംഘട്ടമായുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കി. കാർഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേർന്നുള്ള മെഡിക്കൽ കോളേജായതിനാൽ ട്രോമ കെയർ സെന്ററിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ലെവൽ ടു നിലവാരത്തിലുള്ള ട്രോമകെയറിൽ എമർജൻസി മെഡിസിൻ വിഭാഗവും മികച്ച ട്രയാജ് സംവിധാനവുമാണ് ഒരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |