SignIn
Kerala Kaumudi Online
Friday, 19 April 2024 9.09 PM IST

പിണറായി വിജയൻ അപ്രാപ്യൻ: മേധാപട്കർ

p

കൊച്ചി: എളുപ്പം സമീപിക്കാൻ കഴിയാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പരിസ്ഥിതി പ്രവർത്തകയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം ദേശീയ ഉപദേഷ്ടാവുമായ മേധാപട്കർ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ചർച്ച സാദ്ധ്യമായിരുന്നെന്നും എറണാകുളം പ്രസ്ക്ലബിലെ മുഖാമുഖത്തിൽ അവർ പറഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമായിരുന്നു. എൻഡോസൾഫാൻ ഇരകൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കണം. ഇരകളെ പുനരധിവസിപ്പിക്കണം. നഷ്ടപരിഹാരമായി അഞ്ച്ലക്ഷം രൂപ നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണം. ആവശ്യമായ ചികിത്സാസൗകര്യങ്ങൾ കാസർകോട് ജില്ലയിൽ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDHA PADKAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.