SignIn
Kerala Kaumudi Online
Saturday, 20 April 2024 5.21 AM IST

മെഡി.കോളേജ് അദ്ധ്യാപകർ വീണ്ടും സമരത്തിലേക്ക്

medi-college-teachers-str

തിരുവനന്തപുരം : അർഹമായ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകർ വീണ്ടും സമരത്തിലേക്ക്. ഈ മാസം 9ന് എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധജാഥയും ധർണയും നടത്തുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) പ്രസിഡന്റ് ഡോ. ബിനോയ്.എസും, സെക്രട്ടറി ഡോ. നിർമൽ ഭാസ്‌കറും അറിയിച്ചു. രോഗ പരിചരണത്തെ ബാധിക്കാത്ത തരത്തിലായിരിക്കും പ്രതിഷേധം.

2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം നാലു വർഷം വൈകി 2020ൽ നടപ്പാക്കിയെങ്കിലും ബഹുഭൂരിഭാഗം മെഡിക്കൽ കോളേജ് അദ്ധ്യാപകർക്കും ഇനിയും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും ലഭിച്ചിട്ടില്ല. എൻ‌ട്രി കേഡറിൽ പ്രവേശിക്കുന്ന യുവ ഡോക്ടർമാരെ ബാധിക്കുന്നതരത്തിൽ പരിഷ്‌കരണത്തിൽ വന്നിട്ടുള്ള അപാകതകൾ പരിഹരിക്കാനും തയ്യാറായിട്ടില്ലന്നും ഡോക്ടർമാർ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDI COLLEGE TEACHERS STRIKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.