കൊച്ചി: കേരള മീഡിയ അക്കാഡമിയിലെ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ആർ. വിദ്യ ഒന്നാംറാങ്ക് നേടി . 1000ൽ 690 മാർക്ക്. 675 മാർക്ക് നേടി ടീന ജോയി രണ്ടാം റാങ്കും 674 മാർക്കോടെ അബിൻ വിൻസെന്റ് മൂന്നാം റാങ്കും നേടി. പരീക്ഷയെഴുതിയ 39 പേരിൽ 14 പേർ ഫസ്റ്റ് ക്ലാസിനും 23 പേർ സെക്കൻഡ് ക്ലാസിനും അർഹത നേടി.
പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗിൽ 864 മാർക്ക് നേടിയ ഗായത്രി ഗോപിക്കാണ് ഒന്നാംറാങ്ക്. 831 മാർക്ക് നേടി മാർഗരറ്റ് ആന്റണി രണ്ടാംറാങ്കും 820 മാർക്കോടെ ഗോകുൽ കൃഷ്ണൻ മൂന്നാംറാങ്കും നേടി. പരീക്ഷയെഴുതിയ 24 പേരിൽ 24പേർക്കും ഫസ്റ്റ് ക്ലാസുണ്ട്.
ടി.വി. ജേർണലിസത്തിൽ സീതാലക്ഷ്മി ആർ.നായർക്കാണ് ഒന്നാം റാങ്ക്. 753 മാർക്ക്. 735 മാർക്കോടെ മുഹമ്മദ് റഹീസ് രണ്ടാംറാങ്ക് നേടി. 731 മാർക്ക് നേടിയ മിഥുൻ പങ്കജനാണ് മൂന്നാം റാങ്ക്. പരീക്ഷയെഴുതിയ 35 പേരിൽ 17 പേർ ഫസ്റ്റ് ക്ലാസും 18 പേർ സെക്കൻഡ് ക്ലാസും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |