ന്യൂഡൽഹി: കേരളത്തിലെ സഹകരണ മെഡിക്കൽ കോളേജുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് പുതിയതായി രൂപീകരിച്ച സഹകരണവകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പിയെ അറിയിച്ചു.
കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകളുടെയും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെയും ലയനം നബാർഡ് വഴി റിസർവ് ബാങ്ക് അനുമതിയോടെ ആണ് നടന്നതെന്നും മന്ത്രി അറിയിച്ചു. ഘടന, നിർവഹണം, മാനവ വിഭവ ശേഷി, എന്നിവയിൽ ധാരണയുണ്ടാക്കിയെന്നും ഓരോ ജില്ലാ സഹകരണ ബാങ്കിന്റെയും ആസ്തിബാദ്ധ്യതകൾ കേരള സംസ്ഥാന സഹകരണ ബാങ്കിന് കൈമാറുമെന്നും അമിത് ഷാ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |