കൊച്ചി:എറണാകുളം മെഡിക്കൽ കോളേജിലെ നിയമനത്തിൽ വിദേശ ബിരുദധാരികളെ ഒഴിവാക്കിയത് വിവാദമായതോടെ ക്ളെറിക്കൽ പിഴവെന്ന് തിരുത്തി അധികൃതർ. നിയമനത്തിന് അപേക്ഷ ക്ഷണിച്ചതിലാണ് ഇന്ത്യയിൽ പഠിച്ചവർക്ക് മാത്രമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്.
ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് ഇന്നലെയായിരുന്നു അഭിമുഖം. എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമായിരുന്നു യോഗ്യത. കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ് നൽകുന്നത്.
അഭിമുഖം സംബന്ധിച്ച വിജ്ഞാപനത്തിലാണ് ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് വിജയിച്ച ഇന്ത്യൻ പൗരന്മാർക്ക് നിയമനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന വ്യവസ്ഥ. വിദേശത്ത് മെഡിക്കൽ ബിരുദം നേടിയവരുടെ രക്ഷിതാക്കളുടെ സംഘടന ഇതിനെതിരെ രംഗത്തുവന്നിരുന്നു.
വിദേശത്ത് പഠിച്ചവരെ ഒഴിവാക്കിയതല്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. കലാകേശവൻ കേരളകൗമുദിയോട് പ്രതികരിച്ചു. ഇന്ത്യയിലെ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തവരാകണമെന്ന വ്യവസ്ഥ തയ്യാറാക്കിയപ്പോൾ സംഭവിച്ച ക്ളെറിക്കൽ പിഴവാണ്. രജിസ്ട്രേഷനുള്ളവരെ പരിഗണിക്കുമെന്ന് അവർ പറഞ്ഞു.
51 രാജ്യങ്ങളിൽ മലയാളികളുടെ മെഡിക്കൽ പഠനം
എം.എച്ച്. വിഷ്ണു
തിരുവനന്തപുരം:അൻപത്തിയൊന്ന് രാജ്യങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഓരോ വർഷവും എം.ബി.ബി.എസ് പഠനത്തിന് പോകുന്നത്.
അയൽരാജ്യമായ നേപ്പാൾ മുതൽ ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ കടലിലെ ക്യുറാസാവോ ദ്വീപുവരെ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ഗവ. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള സീറ്റ് 1455 മാത്രം.
കേരളത്തിലാകെയുള്ളത് 4100സീറ്റാണ്. ഇതിനേക്കാൾ കൂടുതലുണ്ട് വിദേശത്ത് എം.ബി.ബി.എസ് പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം. ചൈനയിൽ മാത്രം മൂവായിരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. യുക്രെയിനിൽ പഠിക്കുന്നത് 2320മലയാളികളാണ്.
എന്നാൽ, നോർക്കയിൽ രജിസ്റ്റർ ചെയ്ത് വിദേശത്ത് പഠനം നടത്തുന്നത് 1423 പേർ മാത്രമാണ്. ഇതിൽ യുക്രെയിനിലുള്ളവർ 163പേർ മാത്രം. അതും കൊവിഡ് കണക്കിലെടുത്ത് 2020 ഏപ്രിൽ16 മുതൽ ശേഖരിച്ച കണക്കാണ്. ഇന്ത്യയ്ക്ക് എംബസി ഇല്ലാത്ത രാജ്യങ്ങളിലേക്കും കുട്ടികൾ പോയിട്ടുണ്ട്.
അനൗദ്യോഗിക കണക്കനുസരിച്ച് പ്രതിവർഷം 45,000കോടി രൂപ ഇന്ത്യയിൽ നിന്ന് വിദേശപഠനത്തിന് ഫീസായി പുറത്തേക്ക് പോകുന്നു.
88,120:
ഇന്ത്യയിലെ
എം.ബി.ബി.എസ്
സീറ്റുകൾ
4100:
കേരളത്തിലെ
സീറ്റുകൾ
51രാജ്യങ്ങളും
നോർക്കയിലെ കണക്കും
------------------
ചൈന............................250
കാനഡ...........................170
യുക്രെയിൻ....................163
ബ്രിട്ടൺ...........................103
മോൾഡോവ...................81
യു.എ.ഇ...........................78
ഫിലിപ്പൈൻസ്................61
റഷ്യ....................................57
ജോർജ്ജിയ......................57
അമേരിക്ക........................41
ജർമ്മനി............................37
കിർഗിസ്ഥാൻ..................29
ന്യൂസിലാൻഡ്................26
ആസ്ട്രേലിയ....................25
സൗദിഅറേബ്യ..............20
അർമേനിയ......................18
ഇറ്റലി................................16
ബെലറൂസ്........................16
ഖത്തർ............................15
അസർബൈജാൻ..........13
കുവൈറ്റ്..........................13
ഫ്രാൻസ്............................12
മലേഷ്യ..............................12
ഒമാൻ..............................12
ലാത്വിയ...........................9
അയർലാൻഡ്...................9
കസാഖിസ്ഥാൻ................8
ബൾഗേറിയ........................8
തജകിസ്ഥാൻ.....................8
സിംഗപ്പൂർ...........................7
പോളണ്ട്.............................7
നെതർലാൻഡ്സ്............6
ചെക്ക് റിപ്പബ്ലിക്.................3
മാൾട്ട.................................3
സ്പെയിൻ..........................3
ബെഹറിൻ.........................3
ബംഗ്ലാദേശ്........................3
ബെൽജിയം........................2
സ്വീഡൻ...........................2
ഹംഗറി...............................2
ഐസ്ലാൻഡ്..................2
ലിത്വാനിയ......................2
മെക്സിക്കോ........................2
റൊമാനിയ......................2
ഇന്തോനേഷ്യ....................1
ക്യുറാസാവോ ദ്വീപ്...........1
ഹോങ്കോംഗ്......................1
മൗറീഷ്യസ്.........................1
നേപ്പാൾ.............................1
നോർവേ...........................1
സ്ലോവാക്യ......................1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |