തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിൽ കോളേജ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും. പരിഗണിക്കപ്പെടേണ്ടവരുടെ പ്രൊവിഷണൽ അലോട്ട്മെന്റ് ലിസ്റ്റും എലിജിബിൾ കാൻഡിഡേറ്റ് ലിസ്റ്റും എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ: 0471 2525300
വനിതാ പോളിടെക്നിക്കിൽ പുതിയ കോഴ്സുകൾ
തിരുവനന്തപുരം: കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക്കിലെ തുടർവിദ്യാഭ്യാസ സെല്ലിൽ ഡി.സി.എ, ഓട്ടോകോഡ്, വെബ് ഡിസൈനിംഗ്, സി, സി ++, ജാവ, പൈത്തൺ പ്രോഗ്രാമിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം എം.എസ് ഓഫീസ്, ഡാറ്റാ എൻട്രി, ടാലി, ഡി.ടി.പി, ബ്യൂട്ടിഫിക്കേഷൻ, സാരി ഡിസൈനിംഗ്, ബീഡ്സ് ആൻഡ് സീക്വിൻ വർക്ക്, ആരി വർക്ക്, ഹാൻഡ് എംബ്രോയ്ഡറി, സ്റ്റിച്ചിംഗ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലും അപേക്ഷിക്കാം. ആൺകുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 0471 2490670
ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷ മാറ്റി
തിരുവനന്തപുരം: പ്ളസ് ടു പ്രാക്ടിക്കൽ പരീക്ഷയുള്ളതിനാൽ സ്കോൾ- കേരള 16 മുതൽ 27 വരെ നടത്താനിരുന്ന ഡി.സി.എ കോഴ്സ് ആറാം ബാച്ച് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ 21 മുതൽ 24 വരെയും തിയറി പരീക്ഷ 28, 29, 30 ജൂൺ 4, 6 തീയതികളിലും നടത്തും. അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും 10 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റാം. വിശദവിവരങ്ങൾക്ക്: www.scolekerala.org
ഡിഫാം പരീക്ഷ ജൂൺ 22 മുതൽ
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാർട്ട് 1 റഗുലർ/സപ്ലിമെന്ററി ഡിഫാം പരീക്ഷ ജൂൺ 22 മുതൽ നടത്തും. അപേക്ഷ 9 നകം കോളേജുകളിലും കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 13നകം ചെയർപേഴ്സൺ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, ഡയറക്ടേറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിലും ലഭിക്കണം. വിവരങ്ങൾ www.dme.kerala.gov.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |