ന്യൂഡൽഹി : അഖിലേന്ത്യാ മെഡിക്കൽ കോഴ്സുകളുടെ പ്രവേശനത്തിന് മെഡിക്കൽ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് പുറമേ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാനാകുമോ എന്ന് പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി. മെഡിക്കൽ പ്രവേശനത്തിന് സംസ്ഥാന ക്വോട്ടയിൽ നിന്ന് പ്രവേശനം നൽകുമ്പോൾ നീറ്റ് മാനദണ്ഡം പരിഗണിക്കേണ്ടെന്ന അസാം സർക്കാരിന്റെ വാദം ഗുവാഹത്തി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് .ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ ദേശീയ മെഡിക്കൽ കമ്മിഷനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |