SignIn
Kerala Kaumudi Online
Friday, 19 April 2024 10.05 PM IST

പിണറായി വിജയൻ മികച്ച മുഖ്യമന്ത്രി, ആന്റണി നിരാശപ്പെടുത്തി:ടിക്കാറാം മീണ

p

തിരുവനന്തപുരം: കേരളം 34 വർഷമായി തന്റെ കർമ്മഭൂമിയും ധർമ്മഭൂമിയുമാണെന്നും ഈ നാടുമായുള്ള ബന്ധം പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയില്ലെന്നും വിരമിച്ച അഡി.ചീഫ് സെക്രട്ടറിയും മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ ടിക്കാറാം മീണ പറഞ്ഞു. ഇത്രയധികം സ്നേഹവും ബഹുമാനവും ആശീർവാദവും തന്നത് കേരളമാണ്.

ഇരട്ടവോട്ടും കള്ളവോട്ടും നടക്കുന്നുണ്ടെന്ന് തെളിയിക്കാനും ഇല്ലാതാക്കാനുമായിരുന്നു ശ്രമിച്ചത്. ചിലർക്ക് അമർഷമുണ്ടായി. എന്നാലും സമൂഹത്തിൽ ചർച്ചയായി, നടപടികളുമുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചിലപ്പോഴൊക്കെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഓരോ സംസ്ഥാനത്തും വ്യത്യസ്ത സാഹചര്യമാണല്ലോ. അതേചൊല്ലിയായിരുന്നു ഭിന്നത.

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണകാര്യങ്ങളിൽ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും പൂർണസ്വാതന്ത്ര്യം നൽകുകയും ചെയ്യും. ഭരണകാര്യങ്ങളിൽ എപ്പോഴും ഇടപെടില്ല. കെ.കരുണാകരൻ നല്ല പിന്തുണ നൽകിയിരുന്നെങ്കിലും സ്വഭാവം കടുപ്പമായിരുന്നു. ഏറ്റവും നിരാശയുണ്ടാക്കിയ മുഖ്യമന്ത്രി എ.കെ.ആന്റണിയാണ്. സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്നപ്പോൾ ജനങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തി നടപടിയെടുത്തു. മന്ത്രിക്ക് ഇഷ്ടമായില്ല. അദ്ദേഹം എന്റെ വാർഷിക രഹസ്യ റിപ്പോർട്ടിൽ (എ.സി.ആർ) മോശമായ കുറിപ്പെഴുതി. പലവട്ടം എ.കെ.ആന്റണിയെ സമീപിച്ചെങ്കിലും അദ്ദേഹം നീതി തന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ നിരാശയായിരുന്നു അത്.

എം.ശിവശങ്കർ മികച്ച ഉദ്യോഗസ്ഥനാണ്. അദ്ദേഹം നേരിടുന്ന സാഹചര്യം അത്യന്തം നിർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങൾ എങ്ങനെയുണ്ടായെന്ന് അറിയില്ല. ഐ.എ.എസ് പദവി സമൂഹത്തിന്റെ നന്മയ്ക്ക് ഉപയോഗിക്കണം. സ്വയം വിശകലനവും വിമർശനവും നല്ലതാണ്. സിൽവർലൈൻ പദ്ധതിയുടെ സദുദ്ദേശ്യം ജനങ്ങൾ വിശ്വസിക്കണം. ജനങ്ങളുടെ സംശയങ്ങളും എതിരഭിപ്രായങ്ങളും കേൾക്കാൻ അധികാരികളും തയ്യാറാവണം. - മീണ പറഞ്ഞു.

1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മീണ കൊല്ലം സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. സിവിൽസപ്ലൈസ്, ഹയർസെക്കൻഡറി ഡയറക്ടർ, തൃശൂർ കളക്ടർ, ഗ്രാമവികസന കമ്മിഷണർ പദവികൾ വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ആസൂത്രണ കമ്മിഷൻ ഡയറക്ടറായി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ആസൂത്രണവകുപ്പ് അഡി.ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEENA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.