തിരുവനന്തപുരം: ജില്ലയിലെ വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ 46 പരാതികൾക്ക് തീർപ്പുണ്ടാക്കി. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മന്ത്രി പി. രാജീവ് നേരിട്ട് പരിഹാരം നിർദ്ദേശിച്ചു. മറ്റ് പരാതികളിൽ സമയബന്ധിത പരിശോധന നടത്തി തീരുമാനമെടുക്കാനും മന്ത്രി നിർദ്ദേശിച്ചു.
103 പരാതികളിൽ 46 എണ്ണം തീർപ്പാക്കി. 86 എണ്ണം ഇ-മെയിലായും 17 എണ്ണം വേദിയിലും ലഭിച്ചു. 62 പേർ പരിപാടിയിൽ നേരിട്ട് പങ്കെടുത്തു. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പരാതികളാണ് തീർപ്പാക്കാൻ കഴിയാതിരുന്നവയിൽ ഏറെയും. ഇവ ലീഡ് ബാങ്ക് പ്രതിനിധിക്ക് കൈമാറി.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ഹാൻഡ്ലൂം ഡയറക്ടർ കെ. സുധീർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |