തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വൈദ്യപരിശോധനയ്ക്ക് ചെന്നൈയിലായതിനാൽ പതിവ് മന്ത്രിസഭായോഗം ഇന്ന് രാവിലെ 9.30ന് ഓൺലൈനായി ചേരും. ഇന്ന് വൈകിട്ട് അദ്ദേഹം മടങ്ങിയെത്തിയേക്കും. നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. ഗവർണറും നാളെ തലസ്ഥാനത്തെത്തും. ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കും സാദ്ധ്യതയുണ്ട്. നാളെ തിരക്കിട്ട പരിപാടികളായതിനാൽ ഓൺലൈനായിട്ടായാലും മന്ത്രിസഭായോഗം ഇന്നു തന്നെ ചേരാൻ നിശ്ചയിക്കുകയായിരുന്നു.
കൊവിഡ് ഇളവുകൾ വന്ന ശേഷം ഏതാനും ആഴ്ചകളായി നേരിട്ടാണ് മന്ത്രിസഭായോഗം ചേർന്നുവരുന്നത്. കഴിഞ്ഞയാഴ്ച സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിന് ഡൽഹിക്ക് പോയ മുഖ്യമന്ത്രി, അവിടെ നിന്നാണ് ചെന്നൈയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |