SignIn
Kerala Kaumudi Online
Friday, 19 April 2024 2.50 PM IST

ആവേശമായി സ്റ്റുഡന്റ്സ് എനർജി കോൺഗ്രസ്

meeting

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ഊർജ്ജ സംരക്ഷണബോധമുണ്ടാക്കാൻ എനർജി മാനേജ്മെന്റ് സെന്റർ പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് നടത്തിയ കേരള സ്റ്റുഡന്റ്സ് എനർജി കോൺഗ്രസ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

എല്ലാ വിദ്യാർത്ഥികളും ശാസ്ത്രത്തെ സ്‌നേഹിക്കുവാനും,കൂടുതൽ അറിയുവാനും ശ്രമിക്കണമെന്ന് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

യു.പി കുട്ടികൾക്കായുള്ള ഉപന്യാസ മത്സരവും,ഹൈസ്‌കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചു വിജയികളെ കണ്ടെത്തി. യു.പി ഉപന്യാസ മത്സരത്തിൽ പ്രിയാൽ ക്രാസ്റ്റ (കാസർഗോട് വിദ്യാഭ്യാസ ജില്ല) ഒന്നാം സ്ഥാനവും,കൃഷ്ണാഞ്ജലി ജെ.ആർ (ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല) രണ്ടാം സ്ഥാനവും,അശ്വതി കെ.ബി (എറണാകുളം വിദ്യാഭ്യാസ ജില്ല) മൂന്നാം സ്ഥാനവും അർഹരായി.
ഹൈസ്‌കൂൾ പോസ്റ്റർ രചനാ മത്സരത്തിൽ അദ്വയത് പി.പി (തലശ്ശേരി വിദ്യാഭ്യാസ ജില്ല) ഒന്നാം സ്ഥാനവും,ജഗന്നാഥ് കെ.എം (കണ്ണൂർ വിദ്യാഭ്യാസ ജില്ല) രണ്ടാം സ്ഥാനവും,കുമാരി അലീന എ.പി (തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ ഇ.എം.സി ഡയറക്ടർ ഡോ. ആർ ഹരികുമാർ,രജിസ്ട്രാർ ശ്രീ. സുഭാഷ് ബാബു ബി.വി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEETING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.