തിരുവനന്തപുരം:ലോക്ക് ഡൗൺ മൂലം നിറുത്തി വച്ചിരുന്ന കൊല്ലം - ആലപ്പുഴ, ആലപ്പുഴ - എറണാകുളം, എറണാകുളം - ഷൊർണ്ണൂർ റൂട്ടുകളിലെ ആറ് മെമു സർവ്വീസുകൾ ഇന്ന് സർവ്വീസ് പുനഃരാരംഭിക്കും.
കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി പ്രതിദിന എക്സ് പ്രസും പ്രതിവാര ട്രെയിനുകളായ തിരുവനന്തപുരം - നിസാമുദ്ദീൻ, കൊച്ചുവേളി - ഇൻഡോർ അഹല്യാനഗരി, നാഗർകോവിൽ -ഗാന്ധിധാം, പുതുച്ചേരി - കന്യാകുമാരി, നാഗർകോവിൽ - ചെന്നൈ, കോയമ്പത്തൂർ - നാഗർകോവിൽ എന്നിവയും കൊച്ചുവേളി -ലോകമാന്യ തിലക് ദ്വൈവാര എക്സ്പ്രസും ഇന്നു മുതൽ ഓടും.
മധുര - പുനലൂർ, ചെന്നൈ എഗ്മൂർ - ഗുരുവായൂർ തുടങ്ങിയ പ്രതിദിന എക്സ്പ്രസുകൾ ഇന്നു മുതൽ തിരുവനന്തപുരം വരെ സർവ്വീസ് പുനഃരാരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു. മെമു സർവ്വീസുകളിൽ റിസർവേഷൻ വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |