കൊച്ചി: കടകളിലും ഓഫീസിലും പ്രവേശിക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന സർക്കാരിന്റെ വ്യവസ്ഥയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹർജി ഹൈക്കോടതി സെപ്തംബർ 15 നു പരിഗണിക്കാൻ മാറ്റി. നിലവിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കുന്നുണ്ടെന്നും ഇതു വിശദീകരിക്കാൻ സമയം വേണമെന്നും സർക്കാർ അഭിഭാഷക അറിയിച്ചതു കണക്കിലെടുത്താണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഹർജി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |