തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ ദീർഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികൾക്ക് പുതുക്കിയ ഭരണാനുമതി നൽകും. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കുന്നതിന് അധികമായി ആവശ്യമായ 8.10കോടി രൂപ കൂടി ഉൾപ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് നൽകുക.
വടക്കഞ്ചേരി- തൃശ്ശൂർ സെക്ഷൻ ദേശീയ പാത വികസനം മൂലം (കുതിരാൻ ടണൽ നിർമ്മാണത്തിന് ഏറ്റെടുത്തത്) നഷ്ടമാകുന്ന വനഭൂമിക്ക് പകരം കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടി വില്ലേജിൽ 1.4318 ഹെക്ടർ റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |