തിരുവനന്തപുരം: മിൽമയിലെ ജീവനക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ് അനുവദിക്കണമെന്ന് ചെയർമാൻ പി.എ. ബാലൻ ആവശ്യപ്പെട്ടു. മിൽമയിലും, മൂന്ന് മേഖലാ യൂണിയനുകലുമായി മൂവായിരത്തിലധികം ജീവനക്കാർ കൊവിഡ് വ്യാപനത്തിന്റെ ഭീതിയിലാണ് ജോലി ചെയ്യുന്നത്. ഈ ആശങ്ക മറികടക്കാനും മിൽമയുടെ പ്രവർത്തനം മുടക്കം കൂടാതെ തുടരുന്നതിനും എല്ലാ ജീവനക്കാർക്കും മുൻഗണനാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവയ്പ് അനുവദിക്കണമെന്ന് മന്ത്രിമാരായ കെ.കെ. ഷൈലജ, അഡ്വ. കെ. രാജു എന്നിവർക്ക് നൽകിയ നിവേദനത്തിൽ പി.എ. ബാലൻ ആവശ്യപ്പെട്ടു.ഓരോ യൂണിറ്റിലെയും ജീവനക്കാർക്ക് അതാത് യൂണിറ്റുകളിൽ ഒരുമിച്ച് വാക്സിനേഷൻ നൽകുന്നതിനുളള സൗകര്യം ഏർപ്പെടുത്തണം. ഇതിനാവശ്യമായ ചെലവ് മിൽമയും മേഖലായൂണിയനുകൾ വഹിക്കാൻ തയ്യാറാണെന്നും ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |