SignIn
Kerala Kaumudi Online
Friday, 19 April 2024 6.07 PM IST

ഓണക്കാലത്ത് റെക്കാർഡ് നേട്ടം; തിരുവനന്തപുരം മിൽമ മുന്നിൽ

milma

തിരുവനന്തപുരം: പാൽ, തൈര്, നെയ്യ് തുടങ്ങിയ വിവിധ ഡയറി ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയന് ഓണക്കാലത്ത് റെക്കാർഡ് നേട്ടം. 32 ലക്ഷം ലിറ്റർ പാലും 2.25 ലക്ഷം കിലോഗ്രാം തൈരും 259 മെട്രിക് ടൺ നെയ്യും മറ്റു മിൽമ ഉത്പന്നങ്ങളുമാണ് ഓണദിവസങ്ങളിൽ വിറ്റത്.

ഉത്രാട ദിനത്തിലെ വിൽപനയിൽ ജില്ലാ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡയറിയാണ് ഏറ്റവും കൂടുതൽ പാൽ വിപണിയിൽ എത്തിച്ചത്. തിരുവനന്തപുരം ഡയറിയിൽ നിന്നും പുതുതായി വിപണിയിൽ ഇറക്കിയ 525 എം.എൽ ഹോമോജനൈസ്ഡ് പാലിന് ഉപഭോക്താക്കൾക്കിടയിൽ വൻ സ്വീകാര്യതയാണ്.

ചരിത്രത്തിൽ ആദ്യമായി ഓണക്കാലത്ത് ക്ഷീര കർഷകർക്ക് ഓരോ ലിറ്റർ പാലിനും ഒരു രൂപ അധിക ഇൻസെന്റീവും എല്ലാ ക്ഷീരസംഘം ജീവനക്കാർക്കും 1000 രൂപ വീതം ഓണസമ്മാനവും തിരുവനന്തപുരം മേഖല യൂണിയൻ നൽകി. ഇതിനു പുറമേ പാൽ വിതരണ ഏജൻസികൾക്കുള്ള പ്രോത്സാഹന ഇൻസെന്റീവ് സെപ്‌തംബറിൽ വിതരണം ചെയ്യും.


പ്രതിസന്ധി ഘട്ടങ്ങളിലും മിൽമയുടെ നേട്ടത്തിനു വേണ്ടി പ്രവർത്തിച്ച ക്ഷീര കർഷകർക്കും സംഘം, ഡയറി ജീവനക്കാർക്കും ഡീലർമാർക്കും വിതരണ രംഗത്തുള്ളവർക്കും മേഖല യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ എൻ. ഭാസുരാംഗനും മാനേജിംഗ് ഡയറക്‌ടർ ഡി.എസ്. കോണ്ടയും നന്ദി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MILMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.