SignIn
Kerala Kaumudi Online
Friday, 29 March 2024 3.32 PM IST

പാൽവില കൂട്ടും: മിൽമ ചെയർമാൻ

ee

തിരുവനന്തപുരം: നവംബർ 15 നകം ലഭിക്കുന്ന മിൽമയുടെ പഠന സമിതി റിപ്പോർട്ട് കൂടി പരിഗണിച്ച് പാൽ വില കൂട്ടുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. കേരളത്തിലെ പാൽ ഉത്പാദനത്തിന്റെ ചെലവും മറ്റും പഠിക്കുന്നതിനാണ് വെറ്ററിനറി സർവ്വകലാശാലയിലെയും കാർഷിക സർവ്വകലാശാലയിലെയും വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചത്. പഠനറിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ച് ഉചിതമായി വില കൂട്ടണമെന്ന് കേരള ക്ഷീര വിപണന ഫെഡറേഷന്റെയും മേഖലായൂണിയനുകളുടെയും ചെയർമാൻമാരും മാനേജിംഗ് ഡയറക്ടർമാരും അടങ്ങുന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശുപാർശ ചെയ്തതായി മിൽമ ചെയർമാൻ അറിയിച്ചു.

ഫെഡറേഷന്റെ തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിൽ ചേർന്ന പ്രോഗ്രാമിംഗ് കമ്മിറ്റി യോഗത്തിൽ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ, തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ, ഫെഡറേഷന്റെയും മേഖല യൂണിയന്റെയും മാനേജിംഗ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MILMA
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.