SignIn
Kerala Kaumudi Online
Saturday, 20 April 2024 6.14 AM IST

അധിക പ്രവൃത്തിസമയമെടുത്തും ഫയൽ തീർപ്പാക്കും : മന്ത്രി പി. പ്രസാദ്

minister

തിരുവനന്തപുരം: അവധി ദിവസങ്ങളിലും അധിക പ്രവൃത്തിസമയമെടുത്തും ഫയൽ തീർപ്പാക്കൽ യജ്ഞം പൂർത്തിയാക്കുമെന്നും സെക്രട്ടേറിയറ്റിൽ കൃഷിവകുപ്പിൽ 6292 ഫയലുകൾ തീർപ്പാക്കാനുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൃഷി വകുപ്പ് ഡയറക്ടറേറ്റ് (29,599), മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പ് (4,331), കാർഷിക സർവകലാശാല (14,800) എന്നിങ്ങനെ മറ്റ് ഓഫീസുകളിലുള്ള ഫയലുകൾ സെപ്തംബർ 30നകം തീർപ്പാക്കും.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നടപടി വൈകിയ ഫയലുകൾ പൂർണമായും ഈ ഘട്ടത്തിൽ തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.