SignIn
Kerala Kaumudi Online
Saturday, 20 April 2024 6.23 AM IST

മുൻ നിയമസഭാ സാമാജിക സമ്മേളനം 23ന്

p

തിരുവനന്തപുരം: കേരളത്തിലെ മുൻ നിയമസഭാ സാമാജികരുടെ കൂട്ടായ്മയായ കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ ഫോറം 'മുൻ നിയമസഭാ സാമാജിക സമ്മേളനം സംഘടിപ്പിക്കുന്നു. നിയമസഭാ കോംപ്ലക്‌സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ 23ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം സ്പീക്കർ എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യും.

മുൻ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണി, വി.എസ്.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി , മുൻ നിയമസഭാ സ്പീക്കർമാരായ വക്കം പുരുഷോത്തമൻ, വി.എം.സുധീരൻ, പി.പി.തങ്കച്ചൻ, തേറമ്പിൽ രാമകൃഷ്ണൻ, എൻ.ശക്തൻ, പി.ശ്രീരാമകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. മന്ത്രി കെ.രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ഫോറം വർക്കിംഗ് പ്രസിഡന്റ് പി.എം.മാത്യു എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഫോറം ചെയർമാൻ എം.വിജയകുമാർ, ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, വർക്കിംഗ് പ്രസിഡന്റ് പി.എം.മാത്യു, ട്രഷറർ എ.എൻ.രാജൻബാബു എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MLA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.