ന്യൂഡൽഹി: പഞ്ചായത്തി രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യക്ഷമത വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ (ആർ.ജി.എസ്.എ) കാലാവധി 2026 മാർച്ച് 31 വരെ നീട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി അംഗീകാരം നൽകി.
പദ്ധതിക്ക് 3700 കോടി കേന്ദ്ര വിഹിതവും 2211 കോടി സംസ്ഥാന വിഹിതവും ചേർത്ത് 5911 കോടി രൂപ വകയിരുത്തി. 2.78 ലക്ഷം ഗ്രാമീണ തദ്ദേശസ്ഥാപനങ്ങളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ പദ്ധതി സഹായിക്കും. പശ്ചാത്തല സൗകര്യ വികസനം, ജനങ്ങൾക്ക് ഉപജീവന മാർഗങ്ങൾ ഒരുക്കൽ, മികച്ച ഭരണം, വൃത്തിയുള്ള ഗ്രാമങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |