SignIn
Kerala Kaumudi Online
Saturday, 20 April 2024 8.42 AM IST

കസവുമുണ്ടും ഷർട്ടുമണിഞ്ഞ് മോദി; സ്നേഹനിർഭര വരവേല്പുമായി കേരളം

modi

കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌നേഹനിർഭര വരവേല്പ്. സ്വർണക്കസവ് കരയുള്ള മുണ്ടും ചന്ദനക്കളർ ഫുൾക്കൈ ഷർട്ടും കരയുള്ള ഷാളുമണിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എം.എൽ.എ., സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, നേവൽ അക്കാഡമി ഡെപ്യൂട്ടി കമാൻഡൻഡ് റിയർ അഡ്മിറൽ അജയ് ഡി. തിയോഫിലസ്, ജില്ലാ കളക്ടർ ഡോ. രേണുരാജ്, റൂറൽ പൊലീസ് മേധാവി വിവേക് കുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ, എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ, എം. ഗണേശൻ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARENDRAMODHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.