തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോന്നിയിലും തിരുവനന്തപുരത്തും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണ സമ്മേളനങ്ങളിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പങ്കെടുക്കും. പത്തനംതിട്ട ജില്ലയിലെ മറ്ര് എൻ.ഡി.എ സ്ഥാനാർത്ഥികളും വേദിയിലുണ്ടാകും. കോന്നിയിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രചാരണ യോഗത്തിൽ പങ്കെടുത്തശേഷമാണ് തിരുവനന്തപുരത്തെത്തുക. വൈകിട്ട് 5ന് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനമാണ് പരിപാടി. ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ പങ്കെടുക്കും.
കഴിഞ്ഞ ദിവസം പാലക്കാട് കോട്ട മൈതാനിയിലെ റാലിയിലും മോദി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ വരവോടെ സ്ഥിതി കുറച്ചുകൂടി തങ്ങൾക്കനുകൂലമാകുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |