SignIn
Kerala Kaumudi Online
Thursday, 25 April 2024 3.52 AM IST

ഡോ.ബി.ആർ.അംബേദ്കർ മാദ്ധ്യമ അവാർഡ് ഒ.സി.മോഹൻരാജിന്

oc

തിരുവനന്തപുരം:ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ സ്‌മരണയ്‌ക്കായി പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡിന് കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റും കണ്ണൂർ ബ്യൂറോ ചീഫുമായ ഒ.സി.മോഹൻരാജ് അർഹനായി. 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് അംബേദ്കറുടെ ചരമദിനമായ 6ന് വൈകിട്ട് അഞ്ചിനു പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിക്കും.

2021 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8 വരെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'ഊരുകളിൽ നിന്ന് ഉയരെ' എന്ന ലേഖന പരമ്പരയ്‌ക്കാണ് അവാർഡ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്.

ആദിവാസി ഊരുകളിൽ വിദ്യാഭ്യാസ രംഗത്തുണ്ടായ അതിശയകരമായ മാറ്റങ്ങളുടെ സമഗ്ര വിവരണമാണ് മോഹൻരാജിന്റെ 'ഊരുകളിൽ നിന്ന് ഉയരെ' എന്ന പരമ്പരയെന്ന് അവാർഡ് സമിതി വിലയിരുത്തി.

തലശേരി പൊന്ന്യം 'ലക്ഷ്‌മിപ്രഭ'യിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ പരേതനായ പി.സി.ബാലകൃഷ്ണൻ നായരുടെയും ഒ.സി.നാരായണിക്കുട്ടിയുടെയും മകനാണ്. പയ്യന്നൂർ ജുഡിഷ്യൽ ഫസ്​റ്റ്ക്ലാസ് മജിസ്‌ട്രേട്ട് വി.ഷീജ ഭാര്യയും കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജ് ബി.ടെക് വിദ്യാർത്ഥി ഗൗതം കൃഷ്ണ മകനുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.