കേരളത്തിന് ആശ്വസിക്കാം, ഇത്തവണത്തെ മൺസൂൺ മഴ സാധാരണ സ്ഥിതിയിലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

Monday 15 April 2019 5:36 PM IST
monsoon

ന്യൂഡൽഹി: ഇത്തവണ കേരളം ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ സാധാരണ ഗതിയിലുള്ള മൺസൂ‍ൺ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കനത്ത വേനലിൽ പൊള്ളുന്ന കേരളത്തിന് ആശ്വാസമായി ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ഇപ്രാവശ്യം പ്രതീക്ഷിക്കാമെന്നും വിലയിരുത്തുന്നു.

കാലാവസ്ഥ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവചനം ആണിത്. പസഫിക്‌ സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എൽനിനോ ശക്തിപ്പെട്ടാൽ വരൾച്ച കൂടാനിടയുണ്ടെന്നും വിലയിരിത്തുന്നു. എന്നാൽ ഇതൊന്നും കേരളത്തിലുള്ള സാധാരണ ഗതിയിലുള്ള മഴയെ ബാധിക്കുകയില്ല. ജൂൺ മാസം തുടങ്ങുന്നതോടെ എൽനിനോയെപ്പറ്റി കൂടുതൽ വ്യക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷം എപ്പോൾ തുടങ്ങുമെന്ന കാര്യം മെയ് 15 ന് കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിക്കും. മൺസൂ‍ൺ മഴ സാധാരണ ലഭിക്കുന്നത് പോലെ കിട്ടിയാൽ കർഷകർക്ക് ഗുണകരമാവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA