തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ മുൻ ഡയറക്ടർ ഡോ.മുഹമ്മദ് അഷീലിനെ ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യു.എച്ച്.ഒ) ഡിസെബിലിറ്റീസ് ആൻഡ് ഇൻജുറി വിഭാഗം നാഷണൽ പ്രൊഫഷണൽ ഓഫീസറായി നിയമിച്ചു. ഡൽഹിയിലെ ഡബ്ല്യു.എച്ച്.ഒ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കും. രണ്ടു വർഷത്തേക്കാണ് നിയമനം. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. ഡബ്ല്യു.എച്ച്.ഒയിൽ പ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് അദ്ദേഹത്തിന് അവധി അനുവദിച്ചു.
കെ.കെ.ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ആയിരുന്ന അഷീൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം അഷീലിനെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |