തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ രേഖപ്പെടുത്തുമെന്ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. സംഘടനാപരമായ കാര്യങ്ങളിൽ പൊതുവേദിയിൽ അഭിപ്രായം പറയുന്ന സ്വഭാവം തനിക്കില്ല. പറയേണ്ട കാര്യങ്ങൾ എ.ഐ.സി.സി നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സത്യസന്ധവും നിർഭയവുമായ അഭിപ്രായം പാർട്ടി വേദികളിൽ പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |