പുതുക്കാട്: കുടുംബവഴക്കിനിടെ തലയിടിച്ച് വീണ് തൊട്ടിപ്പാൾ പനംകുളം വീട്ടിൽ പോൾസൺ (60) മരണമടഞ്ഞു. സംഭവത്തിൽ പോൾസന്റെ മകൻ മാക്സനെ (27) പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി പോൾസൺ മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുകയും ഭാര്യ മേരിയെ ഉപദ്രവിക്കുകയും ചെയ്തു. മകൻ മാക്സൻ ഇത് ചോദ്യം ചെയ്തത് കൈയാങ്കളിയിലെത്തുകായിരുന്നു. ബഹളത്തിനിടെ പോൾസൺ തലയടിച്ച് വീണു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോൾസൺ പെയിന്റിംഗ് തൊഴിലാളിയാണ്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് മാക്സൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |