കൊച്ചി: അടിമലത്തുറയിൽ വളർത്തുനായ ബ്രൂണോയെ തല്ലിക്കൊന്ന് കടലിലെറിഞ്ഞ സംഭവത്തെത്തുടർന്ന് വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി സ്വമേധാ പരിഗണിക്കുന്ന ഹർജിയിൽ സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളെയും കക്ഷി ചേർത്തു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളെ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കക്ഷി ചേർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |