മല്ലപ്പള്ളി: മാനസിക വിഭ്രാന്തിയുള്ള യുവാവ് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി. കുന്നന്താനം പാമലയിൽ എസ്.എൻ.ഡി.പി ആറാട്ടുകുളത്തിന് സമീപം പുന്നശേരിൽ വീട്ടിൽ മോഹൻ പിള്ളയുടെ ഭാര്യ വിജയമ്മയാണ് (62) മരിച്ചത്. സംഭവത്തിൽ അയൽവാസി കാരിക്കോട്ട് തകിടിയിൽ വീട്ടിൽ പ്രദീപിനെ (അയ്യപ്പൻ - 42 ) പൊലീസ് അറസ്റ്റുചെയ്തു.
ഇന്നലെ രാവിലെ ഒമ്പതോടെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വിജയമ്മയുടെ അടുത്തേക്ക് പ്രകോപനമില്ലാതെ പാഞ്ഞെത്തിയ പ്രദീപ് പൊട്ടിച്ച ബിയർ കുപ്പികൊണ്ട് അടിവയറിലും തുടയിലും കുത്തുകയായിരുന്നു. വിജയമ്മയുടെ നിലവിളികേട്ട് ഒാടിക്കൂടിയ നാട്ടുകാർ പ്രദീപീനെ കെട്ടിയിട്ട ശേഷം പൊലീസിൽ വിവരം അറിയിച്ചു. മാനസിക വിഭ്രാന്തിയുള്ള പ്രദീപ് നാട്ടുകാരുമായി വഴക്കുണ്ടാകുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു.
മക്കൾ : രാജീവ് ,രാജേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |