തിരുവനന്തപുരം: മുട്ടിലിൽ മുറിച്ചത് 106 ഈട്ടി മരങ്ങളാണെന്നും എറണാകുളം ജില്ലയിൽ ഈട്ടിയും തേക്കുമടക്കം 296 എണ്ണം മുറിച്ചെന്നും വനം വകുപ്പിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ജില്ലകളിലെ കണക്ക് പരിശോധിക്കുന്നുണ്ട്. റിപ്പോർട്ട് ഇന്ന് മന്ത്രിക്ക് കൈമാറും. മരങ്ങൾ മുറിച്ചത് വന ഭൂമിയിൽ നിന്നല്ല, റവന്യു പട്ടയ ഭൂമിയിൽ നിന്നാണ്. പ്രാഥമിക അന്വേഷണ വിവരങ്ങൾ കേസ് അന്വേഷിക്കുന്ന സംഘത്തിന് കൈമാറിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |