പാലക്കാട്: ഫലമെന്തായാലും ത്രിപുരയിൽ കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണ്.
കേരളത്തിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്- ബി.ജെ.പി സഹകരണം ഉണ്ടായി. പലയിടത്തും ബി.ജെ.പിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞു. ഈ വോട്ട് യു.ഡി.എഫിനാണ് ലഭിച്ചത്. തോൽവികൾ സി.പി.എം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |