തിരുവനന്തപുരം : ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എന്ന ലക്ഷ്യം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൽ തൊഴിലില്ലായ്മ പൂർണമായി പരിഹരിക്കപ്പെടുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്ത് തല ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പള്ളിച്ചലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി. രാജീവ് ചടങ്ങിൽ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.മല്ലിക, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ജെ.മനോജ്, വാർഡ് മെമ്പർ എസ്.ആർ.അനുശ്രീ, വ്യവസായ ഡയറക്ടർ എസ്.ഹരികിഷോർ, അഡിഷണൽ ഡയറക്ടർ കെ.സുധീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |