തിരുവനന്തപുരം: ഗവർണറുടെ ഭീഷണി ഭരണഘടനയെക്കുറിച്ചും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞത മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് മന്ത്രിമാരെ നിയമിക്കുന്നതും നീക്കുന്നതും. രാജ്ഭവൻ രാജ്യത്തിന്റെ
ജനാധിപത്യ സംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ്. ഭരണഘടനയുടെ മർമ്മത്താണ് ഗവർണർ കുത്തിയത്. ഭരണഘടനയുടെ അനുച്ഛേദം 163,164 എന്നിവയും സുപ്രീംകോടതി വിധികളും വായിച്ച് നിലപാട് സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |