SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.14 AM IST

നോൺ ജേർണലിസ്റ്റുകൾക്ക് ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാക്കണം: എൻ.ജെ.പി.യു

n

തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന നോൺ ജേർണലിസ്റ്റുകൾക്കും പെൻഷൻക്കാർക്കും ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാക്കണമെന്ന് നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ (എൻ.ജെ.പി.യു) സംസ്ഥാന നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. മെഡിസെപ്പ് പദ്ധതിയിൽ നോൺ ജേർണലിസ്റ്റുകളെയും പെൻഷൻകാരെയും ഉൾപ്പെടുത്തുകയോ പ്രത്യേകം പദ്ധതി ആരംഭിക്കുകയോ വേണം. നോൺ ജേർണലിസ്റ്റ് പെൻഷൻ പദ്ധതി നിലവിൽ കാര്യക്ഷമമാക്കുന്നതിനും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഒരു സ്ഥിരം വിഭാഗം ആരംഭിക്കണം. കഴിഞ്ഞ വർഷം സർക്കാർ പെൻഷനിൽ 1000 രൂപ വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും 500 രൂപ മാത്രമാണ് ലഭിച്ചത്. ഇപ്പോൾ വർദ്ധിപ്പിച്ച പെൻഷൻ ഈ പദ്ധതിയിലെ പെൻഷൻ വാങ്ങുന്ന ഇതര വിഭാഗങ്ങൾക്കുകൂടി ബാധകമാക്കുക, തുച്ഛമായ വിധവാ പെൻഷൻ കമ്മിറ്റി നിശ്ചയിച്ച പ്രകാരം നൽകുക, കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിച്ചതായും നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ. ലതാനാഥൻ, ജനറൽ സെക്രട്ടറി വി. ബാലഗോപാലൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NONJOURNALISTS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.